08
Oct 2023
Mon
08 Oct 2023 Mon

ഇസ്രായേല്‍ എംബസിയിലേക്ക് SFI മാര്‍ച്ച്; നേതാക്കളെ വലിച്ചിഴച്ച് ഡല്‍ഹി പോലിസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഫലസ്തീനില്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മാര്‍ച്ച്. നേരത്തെ മാര്‍ച്ച് നടത്തിയിരുന്ന പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിതീഷ് നാരായണന്‍, ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐയുടെ കേന്ദ്രകമ്മിറ്റി അംഗവുമായ ഐഷി ഘോഷ് എന്നിവരുള്‍പ്പെടെ നാല്പതോളം പേരാണ് അറസ്റ്റിലായത്. ഇതിനുപിന്നാലെയാണ് പ്രവര്‍ത്തകര്‍ വീണ്ടും മാര്‍ച്ചുമായി എത്തിയത്.

ഖാന്‍ മാര്‍ക്കറ്റ് മെട്രോ സ്‌റ്റേഷനില്‍നിന്നാണ് ഇസ്രയേല്‍ എംബസിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഇരുന്നൂറോളം പ്രവര്‍ത്തകരാണ് എംബസി ലക്ഷ്യമാക്കി പ്രകടനമായി എത്തിയത്.

വിഷയത്തില്‍ ഇന്ത്യ കാലങ്ങളായി സ്വീകരിച്ചുപോന്നിരുന്ന നിലപാട് തുടരണം എന്ന ആവശ്യം ഉന്നയിച്ചു ഫലസ്തീനെ പിന്തുണച്ചാണ് വിദ്യാര്‍ത്ഥിസംഘടനാ മാര്‍ച്ച്. മാര്‍ച്ചിന് അനുമതിയില്ലെന്നും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. പിരിഞ്ഞു പോകാന്‍ തയാറാകാതിരുന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം നേരിടുന്നതിനായി ഡല്‍ഹി പൊലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചിരുന്നു. സമരം മുന്‍നിര്‍ത്തി എംബസിയുടെ മുന്നില്‍ വലിയ ബാരിക്കേഡുകള്‍ ഉള്‍പ്പെടെ തീര്‍ത്താണ് പൊലീസ് പ്രതിരോധം ഒരുക്കിയത്. ഇസ്രായേല്‍ എംബസി സ്ഥിതി ചെയ്യുന്ന എപിജെ അബ്ദുള്‍ കലാം റോഡിന്റെ ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് നിരോധനജ്ഞ പ്രഖ്യാപിച്ചു. അറസ്റ്റിലായ നേതാക്കളെ പൊലീസ് ഡല്‍ഹിയുടെ അതിര്‍ത്തി മേഖലകളിലെ പൊലീസ് സ്‌റ്റേഷനുകളിലേക്ക് മാറ്റി. വിപി സാനു ഉള്‍പ്പെടെയുള്ളവരെ പൊലീസ് വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്.

Members of a left-wing student group, Students’ Federation of India (SFI), on Monday held a pro-Palestine demonstration near the Israeli embassy in Delhi. Many of them were detained by the police at APJ Abdul Kalam road.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക