കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ പിടിയാന പാപ്പാനെ കൊലപ്പെടുത്തി. കോന്നി ചേരിമുക്ക് സ്വദേശി മോഹനന് നായരെ (67)യാണ് പ്രിയദര്‍ശിനിയെന്ന ആന കൊലപ്പെടുത്തിയത്. ശനി ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. ആനയുടെ തുമ്പിക്കൈയിലെ മുറിവില്‍ മരുന്നു വയ്ക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു മോഹനന് നായരെ ആന ആക്രമിച്ചത്.
|
നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ പാപ്പാനെ ഉടന്‍തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കാല് നൂറ്റാണ്ടിലേറെയായി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ പാപ്പാനാണ് മോഹനന് നായര്‍. മോഹനന് നായരുടെ കുടുംബത്തിന് വനം വകുപ്പിന്റെ അടിയന്തര ധനസഹായമായ 5 ലക്ഷം രൂപ ഇന്നോ നാളെയോ കൈമാറുമെന്ന് വനംവകുപ്പധികൃതര്‍ അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മൃതദേഹം കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
1992 ലാണ് കോന്നി ഡിവിഷനില്‍ മണ്ണാറപ്പാറ റേഞ്ചിലെ പാലക്കുഴിയില്‍ നിന്നും പ്രിയദര്‍ശിനിയെ കോന്നി ആനക്കൂട്ടില്‍ എത്തിച്ചത്. സവാരിക്കായി ഇറക്കുന്ന ആനയാണെന്നും അക്രമകാരി അല്ലെന്നും പാപ്പാന്മാര് പറയുന്നു.
ALSO READ: യുവാക്കളുടെ നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതി തട്ടിയെടുത്തത് 6 കോടി രൂപ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





