കല്ലറയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ 58കാരൻ അറസ്റ്റിൽ. കല്ലറ സ്വദേശിയായ ധർമരാജൻ ആണ് അറസ്റ്റിലായത്. ആത്മഹത്യ ചെയ്ത കുട്ടി ലൈംഗികപീഡനത്തിന് ഇരയായിരുന്നുവെന്ന പ്രദേശവാസികളുടെ മൊഴിയാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
|
ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. കഴിഞ്ഞയാഴ്ച വൈകുന്നേരത്തോടെയാണ് വിദ്യാർഥിയെ വീടിൻറെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ അസ്വാഭാവിക മരണമെന്ന നിലയിലാണ് പോലീസ് കേസെടുത്തത്. കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന വിവരം ലഭിച്ചതോടെ പോലീസ് ധർമരാജനെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ താൻ മുൻപ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നതായി പ്രതി സമ്മതിച്ചു. പീഡനത്തിൽ മനംനൊന്ത് കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ALSO READ: 15കാരന്‍ വോളിബോള്‍ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



