07
Oct 2023
Mon
07 Oct 2023 Mon

മലയാളി വിദ്യാര്‍ഥി അജ്മാനിലെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അജ്മാന്‍: മലയാളി പ്ലസ് ടു വിദ്യാര്‍ഥി അജ്മാനിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കുണ്ടറ പെരിനാട് ചിറ്റയം നെല്ലിവിള തെക്കതില്‍ പൗലോസ്- ആശ ദമ്പതികളുടെ മകന്‍ റൂബന്‍ പൗലോസ് (സച്ചു- 17) ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടടുത്ത് അജ്മാന്‍ കരാമയിലായിരുന്നു സംഭവം. സ്വകാര്യ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്.

മരിക്കുന്നതിന് തലേന്ന് രാത്രി ഷാര്‍ജ സെയ്ന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കൊയ്ത്തുത്സവത്തില്‍ റൂബന്‍ കുടുംബത്തോടൊപ്പം പങ്കെടുത്തതായി ബന്ധുക്കള്‍ പറഞ്ഞു. അജ്മാനില്‍ സംരംഭകനായ പൗലോസ് ജോര്‍ജിന്റെയും ദുബൈ അല്‍ തവാറില്‍ നഴ്‌സായ ആശാ പൗലോസിന്റെയും മകനാണ്. വിദ്യാര്‍ഥിനികളായ രൂത്ത് സൂസന്‍ പൗലോസ്, റുബീന സൂസന്‍ പൗലോസ് എന്നിവര്‍ സഹോദരികളാണ്.

സഹോദരിമാര്‍: റൂത്ത് സൂസന്‍ പൗലോസ്, റുബിന സൂസന്‍ പൗലോസ്. കൊട്ടാരക്കര െ്രെകം ബ്രാഞ്ച് ഡിവൈ എസ് പി എം.എം.ജോണിന്റെ ഭാര്യാ സഹോദരി പുത്രനാണ്. കെട്ടിടത്തില്‍ നിന്ന് എങ്ങനെയാണ് വീണതെന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം നടന്നുവരുന്നു. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക