01
Oct 2023
Mon
01 Oct 2023 Mon

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 40 പവൻ ആഭരണങ്ങൾ കവർന്ന പ്രതി പരാതി ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി ഹരിപ്രസാദ് (59) എന്ന വാമനപുരം പ്രസാദ് ആണ് അറസ്റ്റിലായത്. കന്യാകുമാരിക്ക് സമീപം വടക്ക് കുണ്ടൽ സ്വദേശിനി ജപറാണിയുടെ (31) വീട്ടിൽ നിന്നാണ് ഇയാൾ ആഭരണങ്ങൾ കവർന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജപറാണി ശനിയാഴ്ച്ച വൈകുന്നേരത്തോടെ വീട് പൂട്ടി അമ്മയുടെ വീട്ടിൽ പോയ ശേഷം ഇന്നലെ രാവിലെ എട്ടിന് തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീട് കുത്തിത്തുറന്ന് മുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കവർന്നത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു മോഷണം.

ജപറാണിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കന്യാകുമാരി പൊലീസ് ഇൻസ്‌പെക്ടർ ശാന്തി സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. നിരീക്ഷണ കാമറാ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് ജില്ലാ പൊലീസ് മേധാവി സുന്ദരവദനത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് ജില്ലയൊട്ടാകെ വ്യാപക തെരച്ചിൽ നടത്തി

പിന്നാലെ കന്യാകുമാരിയിലെ മദ്യശാലയിൽ നിന്ന് എസ്പി കോൺസ്റ്റബിൾമാരായ സുഭാഷ് ആനന്ദ്, ജയ