കളമശ്ശേരി ബോംബ് സ്ഫോടനം: വിദ്വേഷം നിറഞ്ഞ പോസ്റ്റിട്ട സന്ദീപ് വാര്യര്‍ക്കെതിരെ പരാതിയുമായി AIYF
|
കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിന് പിന്നാലെ വിദ്വേഷം നിറഞ്ഞ പോസ്റ്റിട്ട ബിജെപി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പരാതി നല്കി. എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് എന്‍.അരുണാണ് കളമശ്ശേരി പോലീസില്‍ പരാതി നല്‍കിയത്.
കേരള സമൂഹത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുക, മുസ് ലിം സമുദായത്തില്‍ വിശ്വസിക്കുന്ന ജനങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുക എന്നീ ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയാണ് ഈ പ്രചാരണം നടത്തിയിട്ടുള്ളത്. കേരളത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കടുത്ത ശിക്ഷക്ക് അര്‍ഹമായ കുറ്റകൃത്യമാണ് നടത്തിയിട്ടുള്ളതെന്നും പരാതിയില്‍ എ.ഐ.വൈ.എഫ് വ്യക്തമാക്കുന്നു.
സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തിയതിന് നേരത്തെ പത്തനംതിട്ടയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പിന്നാലെയാണ് എ.ഐ.വൈ.എഫ് നീക്കം. റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് പത്തനംതിട്ടയില്‍ കേസെടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





