01
Oct 2023
Tue
01 Oct 2023 Tue

ആലപ്പുഴ സ്വദേശി ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. നീരാട്ടുപുറം കൈതവണ സ്വദേശി സതീഷ്(48)ആണ് മരിച്ചത്. മസ്‌കത്തിലെ ബര്‍ക്കയ്ക്കടുത്ത് റുസ്താഖിലാണ് സംഭവം. കെട്ടിടനിര്‍മാണ കമ്പനിയില്‍ ഫോര്‍മാനായി ജോലി ചെയ്തുവരികയായിരുന്നു സതീഷ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: സുബിത സതീഷ്. മക്കള്‍: ദേവ മാനവ്, ദേവതീര്‍ഥ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക