08
Nov 2023
Thu
08 Nov 2023 Thu

കോഴിക്കോട്: ഹമാസ് ഭീകരസംഘടനയാണ് എന്ന കേരള നദ്‌വത്തുൽ മുജാഹിദീൻ സെക്രട്ടറി അബ്ദുൽ മജീദ് സ്വലാഹിയുടെ അഭിപ്രായപ്രകടനത്തെ പ്രകീർത്തിച്ച് സംഘ്പരിവാർ അനുകൂല തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസ (ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ).

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുസ്‌ലിം സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് 2022 ജനുവരിയിൽ ആലുവയിൽ നടത്തിയ പ്രോഫ്‌കോൺ സമ്മേളനത്തിൽ മജീദ് സ്വലാഹി നടത്തിയ പ്രഭാഷണം സോഷ്യൽമീഡിയയിൽ പങ്കുവച്ചാണ് കാസയുടെ അഭിനന്ദനം.

‘ഹമാസ് എന്ന ഭീകര സംഘടനയെ സന്നദ്ധ സംഘടനയാക്കാൻ ഇവിടുത്തെ ഇടതു വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മത്സരിക്കുമ്പോൾ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് അത് വിളിച്ചു പറയുന്ന മുജാഹിദ് നേതാവായ മജീദ് സലാഹിയെ പോലെയുള്ളവർ ഇവിടെ നമുക്കിടയിൽ ഉണ്ട് എന്നുള്ളത് മാത്രമാണ് ഏക ആശ്വാസം. അഭിനന്ദനങ്ങൾ സഹോദരാ, ഒപ്പം താങ്കൾക്ക് ദീർഘായുസും നേരുന്നു’- എന്നാണ് പ്രഭാഷണശകലത്തിന്റെ വീഡിയോയ്ക്ക് ഒപ്പമുള്ള കാസയുടെ ഫേസ്ബുക്ക് കുറിപ്പ്.

ഹമാസ് അടക്കം ലോകത്തുടനീളമുള്ള ചെറുത്തുനിൽപ്പ് സംഘങ്ങളെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു മജീദ് സലാഹിയുടെ പ്രസംഗം. ഇത്തരം പ്രതിരോധ കൂട്ടായ്മകൾ മുസ്‌ലിംകൾക്ക് ഭാരമാണെന്നും സ്വലാഹി പ്രസംഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക