08
Nov 2023
Wed
08 Nov 2023 Wed

മലപ്പുറം: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പോക്സോ കേസിൽ ഉൾപ്പെട്ട സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തിന് സസ്‌പെൻഷൻ. മലപ്പുറം ജില്ലാ കമ്മിറ്റിയംഗം വേലായുധൻ വള്ളിക്കുന്നത്തിനെതിരേയാണ് നടപടി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് സസ്പെൻഷൻ തീരുമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വേലായുധനെതിരായ പോക്‌സോ കേസ് പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് നല്ലളത്ത് വച്ച് ബസ് യാത്രക്കാരനായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വേലായുധൻ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി പൊലീസ് കേസെടുക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക