08
Nov 2023
Fri
08 Nov 2023 Fri

കോട്ടയം: ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. കുറുമുള്ളൂര്‍ മുടിയാട്ട് വീട്ടില്‍ എം.വി.വിയമ്മയാണു മകള്‍ എം.വി.പ്രജിതയുടെ (23) മരണത്തില്‍ കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കി. പ്രജിതയെ ബുധനാഴ്ച രാവിലെയാണു ഭര്‍ത്താവ് കോതനല്ലൂര്‍ വട്ടപ്പറമ്പില്‍ വി.എസ്.അനീഷിന്റെ വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2 വര്‍ഷം മുന്‍പായിരുന്നു വിവാഹം. സ്ത്രീധനത്തിന്റെ പേരിലും ജാതിയുടെ പേരിലും പ്രജിതയെ ഭര്‍തൃവീട്ടുകാര്‍ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു. സ്വന്തം വീട്ടിലേക്കു പോയ പ്രജിതയെ അനീഷ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും തിരിച്ചുചെല്ലാന്‍ നിര്‍ബന്ധിച്ചായും പരാതിയില്‍ പറയുന്നു. തുടര്‍ന്നു പ്രജിതയെ സഹോദരന്‍ ഭര്‍തൃവീട്ടില്‍ കൊണ്ടുവിട്ടു. ചൊവ്വാഴ്ച രാത്രി 12നു പ്രജിത തൂങ്ങി മരിച്ചതായി ഭര്‍ത്താവ് അനീഷ് വിളിച്ചറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പോയപ്പോള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് പ്രജിതയെ കണ്ടതെന്നുമാണ് പറയുന്നത്.

സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക