മസ്കത്ത് : 53-മത് ദേശീയ ദിനത്തോടനുബന്ധിച്ച് നവംബര്‍ 22, 23 തിയ്യതികളില്‍ ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്ആണ് പൊതു അവധി ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ അവധി നാലു ദിവസമാകും.
|
ഞായറാഴ്ച (നവംബര്‍ 26) മുതലാണ് പ്രവര്‍ത്തിദിവസങ്ങള്‍ ആരംഭിക്കുക.
അതേസമയം ഫലസ്തീന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിപുലമായ ആഘോഷങ്ങള്‍ ഇത്തവണ ഉണ്ടാകില്ലന്ന് അധികൃതര്‍ അറിയിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


