പണം വാഗ്ദാനം ചെയ്ത് യുവതികളുടെ അണ്ഡം മക്കളില്ലാത്ത ദമ്പതികൾക്കായി ദാനം ചെയ്യിപ്പിച്ചുവന്ന ദമ്പതികളടങ്ങിയ നാലംഗ സംഘം പിടിയിൽ. ഉത്തർപ്രദേശിലെ വാരണാസിയിലാണ് സംഭവം. അൻമോൾ ജെയ്സ്വാൾ(29), സോൻഭദ്ര, അനിതാ ദേവി(34), സീമാ ദേവി(30), ആശിഷ് കുമാർ(35)എന്നിവരാണ് അറസ്റ്റിലായത്.
|
വാരണാസിയിലെ ഐവിഎഫ് കേന്ദ്രത്തിലാണ് സംഘം യുവതികളുടെ അണ്ഡം ദാനം ചെയ്യിപ്പിച്ചത്. 30000 രൂപ നൽകാമെന്ന് പറഞ്ഞ് അണ്ഡം ദാനം ചെയ്യിപ്പിച്ച സംഘം 11500 രൂപ മാത്രമാണ് നൽകിയത്. ഇതിനു ശേഷം അണ്ഡം ദാനം ചെയ്ത പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി പൊലീസിൽ സമീപിച്ചതോടെയാണ് തട്ടിപ്പ് സംഘം പിടിയിലാവുന്നത്.
വ്യാജരേഖകൾ സമർപ്പിച്ചായിരുന്നു സംഘം അണ്ഡദാനം നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. തട്ടിക്കൊണ്ടുപോവൽ, കബളിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, ചൂഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





