07
Nov 2023
Tue
07 Nov 2023 Tue

കരുനാഗപ്പള്ളി മുന്‍ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ അന്തരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കരുനാഗപ്പള്ളി മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ ആര്‍ രാമചന്ദ്രന്‍ (62) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമാണ്. സംസ്‌ക്കാരം നാളെ 10 മണിക്കു കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പില്‍ നടക്കും. സിപിഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫിസിലും ചവറ, കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫിസുകളിലും പൊതുദര്‍ശനം ഉണ്ടാകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളി മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥിയായിരുന്നെങ്കിലും വിജയിച്ചില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക