ITI യോഗ്യതയുണ്ടോ? നാവിക സേനയില്‍ അവസരം
|
ഇന്ത്യന്‍ നേവിയുടെ ഭാഗമാകാന്‍ ITI യോഗ്യതയുള്ളവര്‍ക്ക് അവസരം. നേവല്‍ ഡോക്ക്യാര്‍ഡ് അപ്പ്രെന്റിസ് സ്‌കൂള്‍ വിശാഖപട്ടണം 275 അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ നല്‍കുന്നു.
ബോര്‍ഡ്: Naval Dockyard
ജോലി തരം: Cetnral Govt
നിയമനം: Apprentice Training
ജോലിസ്ഥലം: വിശാഖപട്ടണം
ഒഴിവുകള്‍: 275
അവസാന തീയതി: 2024 ജനുവരി 1
ഒഴിവുകള്‍ ഇപ്രകാരം
ഇലക്ട്രോണിക്‌സ് മെക്കാനിക്ക്: 36
ഫിറ്റര്‍: 33
ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍: 33
കാര്‍പെന്റര്‍: 27
മെക്കാനിക്ക് (ഡീസല്‍): 23
പൈപ്പ് ഫിറ്റര്‍: 23
ഇലക്ട്രീഷ്യന്‍: 21
R& A/C മെക്കാനിക്ക്: 15
വെല്‍ഡര്‍ (ഗ്യാസ് & ഇലക്ട്രിക്): 15
മെഷീനിസ്റ്റ്: 12
പെയിന്റര്‍ (ജനറല്‍): 12
ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്: 10
മെക്കാനിക്ക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്: 10
ഫ്‌ലൗണ്ടറിമാന്‍: 05
യോഗ്യത:
ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നും 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. അതോടൊപ്പം ബന്ധപ്പെട്ട ട്രേഡില്‍ മൊത്തത്തില്‍ 65% മാര്‍ക്കോടെ ഐടിഐ (നാഷണല്‍ ട്രേഡ്/ SCVT സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നതാണ്).
പ്രായം
അപേക്ഷകര്‍ 2010 മെയ് രണ്ടിനോ അതിനു മുന്‍പോ ജനിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ യോഗ്യതയുണ്ട്. ഉയര്‍ന്ന പ്രായപരിധിയില്ല.
തെരഞ്ഞെടുപ്പ് രീതി
മാര്‍ക്കുകള്‍ളുടെ അടിസ്ഥാനത്തില്‍ കോള്‍ ലെറ്റര്‍ നല്‍കുന്നതിനുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഷോര്‍ട്ട്‌ലിസ്റ്റിംഗ് 70:30 എന്ന അനുപാതത്തില്‍ നടത്തുകയും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യും.
നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സംവരണ ക്വാട്ട നിലനിര്‍ത്തുന്നതിന് ഓരോ ട്രേഡിലും കാറ്റഗറിയിലും നിലവിലുള്ള ഒഴിവുകള്‍ക്കെതിരെ 1:5 എന്ന അനുപാതത്തില്‍ എഴുത്തുപരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള കോള്‍ ലെറ്ററുകള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകര്‍ക്ക് അയയ്ക്കും.
അപേക്ഷിക്കേണ്ട വിധം:
ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാന്‍ ഫീസില്ല. ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. അതിനുള്ള ലിങ്ക് താഴെ നല്‍കുന്നു. ഇതോടൊപ്പം വിജ്ഞാപനത്തിന്റെ ലിങ്കും നല്‍കുന്നുണ്ട്. വിജ്ഞാപനം വായിച്ച ശേഷം അപേക്ഷിക്കുക.
To Apply: https://www.apprenticeshipindia.gov.in/
To read Notification: https://indiannavy.nic.in/sites/default/files/Advertisement_for_enrollment_of_designated_trade_apprentices_for_2024_25_batch_at_Naval_Dockyard_Apprentices_School_Visakhapatnam.pdf


