22
Nov 2023
Wed
22 Nov 2023 Wed

​ഗൾഫ് സഹകരണ കൗൺസിൽ(ജിസിസി) രാജ്യങ്ങളിലെ തങ്ങളുടെ ബിസിനസ് 8400 കോടി രൂപയ്ക്ക് ആൽഫ ജിസിസി ഹോൾഡിങ്സ് ലിമിറ്റഡിന് വിറ്റതായി ആസ്റ്റർ ഡിഎം ഹെൽത് കെയർ ബോർഡ് അറിയിച്ചു. കഴിഞ്ഞദിവസമാണ് ആസ്റ്റർ ഡിഎം ഹെൽത് കെയർ ബോർഡ് ജിസിസി ബിസിനസ് വിൽപ്പനയ്ക്ക് ബോർഡ് അനുമതി നൽകിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിസിസി ബിസിനസ് വിറ്റുകിട്ടുന്ന തുക ആസ്റ്ററിന്റെ ഓഹരി ഉടമകൾക്ക് ലാഭവിഹിതമായും ഇന്ത്യയിലെ ബിസിനസ് വിപുലീകരിക്കുന്നതിനും ഉപയോ​ഗിക്കുമെന്ന് ആസ്റ്റർ ഡിഎം ഹെൽത് കെയർ ചെയർമാൻ ആസാദ് മൂപ്പൻ അറിയിച്ചു. ജിസിസിയിൽ യുഎഇ, സൗദി അറേബ്യ,ഒമാൻ, ഖത്തർ, ബഹ്റൈൻ, ജോർജാൻ തുടങ്ങിയ രാജ്യങ്ങളിലായി 15 ആശുപത്രികളും 118 ക്ലിനിക്കുകളും 276 ഫാർമസികളുമാണ് ആസ്റ്ററിന് ഉള്ളത്. ആസ്റ്റർ ഡിഎമ്മിന്റെ 42 ശതമാനം ഓഹരികൾ ആസാദ് മൂപ്പന്റെ കുടുംബവും അവരുടെ സഹ കമ്പനികളുമാണ് കൈവശം വച്ചിരിക്കുന്നത്.