മുംബൈയിൽ തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരനെ ഒന്നരമണിക്കൂറിനകം കണ്ടുപിടിച്ച് പൊലീസ് നായ. അന്ധേരിയിലെ അശോക് നഗറിലെ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരനെയാണ് കഴിഞ്ഞദിവസം അജ്ഞാതൻ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാതെ വന്നതോടെ കുടംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
|
പ്രദേശത്തൊരിടത്തും സിസിടിവി ഇല്ലാത്തത് അന്വേഷണത്തിന് തടസ്സമായി. ഈ സമയമാണ് വീട്ടുകാർ കുട്ടി ധരിച്ച ശേഷം മാറിയിട്ട ടീഷർട്ടിന്റെ കാര്യം പറയുന്നത്. ഇതോടെ ഡോബർമാൻ ഇനമായ പൊലീസ് നായ ലിയോയെ അന്വേഷണസംഘം സ്ഥലത്തെത്തിച്ചു. ഈ വസ്ത്രം പൊലീസ് ലിയോയെ കൊണ്ട് മണപ്പിച്ചു. ലിയോ ടീ ഷർട്ടിന്റെ മണം പിടിച്ച് ഓടിപ്പോവുകയും 500 മീറ്റർ അകലെ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. പൊലീസ് പരിശോധന ഭയന്ന് കുട്ടിയെ ഉപേക്ഷിച്ച് അക്രമി കടന്നുകളയുകയായിരുന്നുവെന്നാണ് നിഗമനം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





