SSLC യോഗ്യതയുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലി; ഉദ്യോഗാര്‍ഥികള്‍ കാത്തിരുന്ന LDC വിജ്ഞാപനം എത്തി
|
പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് കേരള സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ ജോലിചെയ്യാനുള്ള അവസരം ഒരുക്കി ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരുന്ന ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് (LDF) വിജ്ഞാപനം എത്തി. വിശദവിവരങ്ങള്‍ താഴെ നല്കുന്നു.
അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2024 ജനുവരി 3
ഒഴിവുകള്‍: കേരളത്തിലുടനീളം
വയസ്സ:
18 വയസ്സിനും 36 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം.
പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.
യോഗ്യത:
എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം.
ശമ്പളം:
തിരഞ്ഞെടുക്കപ്പെടുക യാണെങ്കില്‍ മാസം 26,500 രൂപ മുതല്‍ 60,700 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
തെരഞ്ഞെടുപ്പ് രീതി
ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത്/ ഓ എം ആര്/ ഓണ്‍ലൈന്‍ പരീക്ഷ നടത്തുകയാണെങ്കില്‍ പരീക്ഷ എഴുതുന്നതിന് കണ്ഫര്മേഷന് അപേക്ഷകര്‍ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷന് പ്രൊഫൈല്‍ വഴി നല്‍കേണ്ടതാണ്. അപ്രകാരം സ്വീകരണം നല്‍കുന്നവര്‍ക്ക് മാത്രം അഡ്മിഷന് ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുന്നതാണ്.
എങ്ങിനെ അപേക്ഷിക്കാം
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷിക്കുക.
ശേഷം നോട്ടിഫിക്കേഷന്‍ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെര്‍ച്ച് ബാര്‍ ഓപ്ഷന് തിരഞ്ഞെടുക്കുക.
തുടര്‍ന്ന് 503/2023 എന്ന കാറ്റഗറി നമ്പര്‍ സെര്‍ച്ച് ചെയ്യുക
നിങ്ങള്‍ നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹരാണെങ്കില്‍ അുുഹ്യ ചീം എന്ന ഓപ്ഷന് കാണും. അതില്‍ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.
PSC വെബ്സൈറ്റ്: https://thulasi.psc.kerala.gov.in/thulasi/
നോട്ടിഫിക്കേഷന്‍: https://drive.google.com/file/d/1X-i3Wxnv7xoipvCW7k0xC26NA5vot-2_/view
Kerala PSC LDC Notification 2024 Out for Clerk Posts


