ദോഹയിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാന്‍ വിസ്താര; ടിക്കറ്റ് നിരക്ക് ഇങ്ങനെ
|
ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ കമ്പനിയായ വിസ്താര എയര്‍. മുംബൈയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചുമാണ് തുടക്കത്തില്‍ സര്‍വീസ് പ്ലാന്‍ ചെയ്യുന്നത്. ഡിസംബര്‍ 15ന് പുതിയ സര്‍വീസ് ആരംഭിക്കുമെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. എ321 നിയോ വിമാനമാണ് സര്‍വീസിനുവേണ്ടി ഉപയോഗിക്കുക. ആഴ്ചയില്‍ നാല് സര്‍വീസുകള്‍ ഉണ്ടായിരിക്കും. 30,599 രൂപ മുതലാണ് ടിക്കറ്റ് ആരംഭിക്കുന്നത്.
ദുബായ്, അബുദാബി, ഷാര്‍ജ, ദമാം, ജിദ്ദ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കാണ് ഇപ്പോള്‍ വിസതാരക്കായി സര്‍വീസ് ഉള്ളത്. വിസ്താര എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്ന 50ാമത് വിമാനത്താവളമാണ് ദോഹ. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകളാണിവ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





