ഇവന്‍ മനുഷ്യനോ? 70 വയസ്സുള്ള അമ്മയുടെ മൃതദേഹവുമായി സെക്‌സ്; മധ്യപ്രദേശില്‍ 22 കാരന്‍ അറസ്റ്റില്‍
|
ഇന്‍ഡോര്‍: 70കാരിയായ അമ്മയുടെ മൃതശരീരത്തില്‍ കാമപൂര്‍ത്തീകരണം നടത്തിയ യുവാവിനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണു മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. 22കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളിലാണ് ഇന്‍ഡോറിലെ ബാഡി ഗ്വാള്‍ട്ടോലിയില്‍ ക്രൂരമായ സംഭവം നടന്നത്.
ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദിവസങ്ങള്‍ക്കുമുന്‍പാണ് വയോധികയെ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയായ മഹാരാജാ യെശ്വന്ത്‌റാവുവില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വേണ്ട ചികിത്സ നല്‍കിയെങ്കിലും ഈ മാസം ആദ്യത്തില്‍ അവര്‍ മരണത്തിനു കീഴടങ്ങി. തുടര്‍ന്ന് മകന്‍ മൃതദേഹവുമായി ആശുപത്രി വിടുകയായിരുന്നു.
ഇതിനുശേഷമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിസമയത്ത് സ്വന്തം അമ്മയുടെ മൃതദേഹത്തെ യുവാവ് ഭോഗിച്ചത്. തെരുവിലായിരുന്നു സംഭവം. ഇതു ശ്രദ്ധയില്‍പെട്ട സമീപത്തെ ഹോസ്റ്റലില്‍ താമസിക്കുന്ന രണ്ടു വിദ്യാര്‍ത്ഥികളാണ് വിഡിയോ പകര്‍ത്തി ദൃശ്യങ്ങള്‍ പൊലീസിനു കൈമാറിയത്.
മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 297 വകുപ്പുപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവാവിനു മാനസികപ്രശ്‌നങ്ങളുള്ളതായാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തിനു പിന്നാലെ ഇയാളെ പൊലീസ് ചോദ്യംചെയ്യുകയും വൈദ്യപരിശോധനയ്ക്കു വിധേയനാക്കുകയും ചെയ്തിട്ടുണ്ട്.
A man in Indore, Madhya Pradesh, was reportedly caught having sex with the corpse of his deceased 70-year-old mother on a street





