30
Dec 2023
Tue
30 Dec 2023 Tue

ഡല്‍ഹി: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ മലയാളികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലെ സോജില ദേശീയപാതയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം. വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>