ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സൗജന്യ PSC പരീക്ഷ പരിശീലനം എറണാകുളത്ത്
|
കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ എറണാകുളം മട്ടാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ 2024 ജനുവരി 1 മുതല്‍ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരീക്ഷ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. തിങ്കള്‍ മുതല്‍ ശനി വരെയുള്ള റെഗുലര്‍ ബാച്ചും രണ്ടാം ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോളിഡേ ബാച്ചുമാണ് നടത്തുക. ആറുമാസമാണ് പരിശീലന കാലാവധി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2023 ഡിസംബര്‍ 20 വൈകീട്ട് 5 വരെ.
ഉദ്യോഗാര്‍ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 18 വയസ്സ് തികഞ്ഞവരും എസ്.എസ്.എല്‍.സി യോഗ്യത ഉള്ളവരും ആയിരിക്കണം. വ്യക്തിഗത വിവരങ്ങള്‍, രണ്ട് പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷാ ഫോം മട്ടാഞ്ചേരി ബസാര്‍ റോഡില്‍ യെത്തീംഖാന ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 7356637887, 8281970272, 7594845696.


