21
Dec 2023
Sun
21 Dec 2023 Sun

റിയാദ്: സൗദി അറേബ്യയിൽ ഫുട്‌ബോൾ ക്ലബ്ബിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തി പരാമർശം നടത്തിയതിന് സ്വകാര്യ സ്കൂളിലെ അധ്യാപകനായ പ്രവാസിയെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. സൗദി ക്ലബ്ബിനെ പിന്തുണയ്ക്കുന്നവർക്കും സ്‌പോർട്‌സ് കമന്റേറ്റർക്കുമെതിരെ സാമൂഹിക മാധ്യമങ്ങളിലെ സ്വകാര്യ അക്കൗണ്ടിൽ അനുചിതമായ പദപ്രയോഗങ്ങൾ ഉപയോഗിച്ച് പോസ്റ്റിട്ടതിനാണ് നടപടി. അധ്യാപകനെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് റഫർ ചെയ്തതായും അധകൃതർ അറിയിച്ചു. അതേസമയം അധ്യാപകന്റെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>