02
Dec 2023
Mon
02 Dec 2023 Mon

ഒമാനില്‍ ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മസ്‌കറ്റ്: ഒമാനില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ മുല്ലശ്ശേരി വെങ്കിടങ്ങിലെ ധനേഷ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. 38 വയസ്സുണ്ട്. മസ്‌കറ്റിലെ മിസ്ഫയില്‍ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ ധനേഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഗള്‍ഫാര്‍ കമ്പനിയില്‍ ജീവനക്കാരന്‍ ആയിരുന്നു ധനേഷ്. റെഡിമിക്‌സ് വിഭാഗത്തില്‍ ആണ് ധനേഷ് ജോലി ചെയ്യുന്നത്. പിതാവ്: മാധവന്‍. മാതാവ്: ഗിരിജ. ഭാര്യ: അക്ഷയ. മകന്‍: ആദിശ് മാധവ്. സഹോദരങ്ങള്‍: ദിവ്യ, ധന്യ.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക