30
Dec 2023
Sun
30 Dec 2023 Sun

മഹാരാഷ്ട്രയിലെ ഗ്ലൗസ് ഫാക്ടറിയില്‍ വന്‍ അഗ്നിബാധ: ആറ് പേര്‍ വെന്ത് മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: മഹാരാഷ്ട്രയിലെ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ ആറ് പേര്‍ വെന്ത് മരിച്ചു. ഔറംഗാബാദിലെ ഛത്രപതി സംഭാജിനഗര്‍ വാലൂജ് എംഐഡിസി പ്രദേശത്തെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 2:15 ഓടെയാണ് സംഭവം.

15 ഓളം പേരായിരുന്ന ഫാക്ടറിക്ക് ഉള്ളിലുണ്ടായിരുന്നത്. ചിലര്‍ക്ക് രക്ഷപ്പെടാനായിട്ടുണ്ട്. അഗ്‌നിശമന സേനാംഗങ്ങള്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്, തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

സംഭവത്തെക്കുറിച്ച് അഗ്‌നിശമനസേനാംഗം എന്‍.എന്‍.ഐ വാര്‍ത്താഏജന്‍സിയോട് പ്രതികരിച്ചത് ഇങ്ങനെ:
പുലര്‍ച്ചെ 2:15 ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. ഞങ്ങള്‍ സൈറ്റില്‍ എത്തിയപ്പോള്‍ ഫാക്ടറി മുഴുവന്‍ തീപിടിച്ചിരുന്നു. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ അകത്ത് പ്രവേശിച്ചു, ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

At least six people were killed in a massive fire that broke out at a gloves factory in Maharashtra late last night. Workers said that the factory was closed, and they were sleeping inside the premises when the fire broke out at around 2.15 am.