15
Jan 2024
Mon
15 Jan 2024 Mon

പത്താം ക്ലാസ് യോഗ്യതയുണ്ടോ? എങ്കിലിതാ സര്‍ക്കാര്‍ ജോലി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേവലം പത്താം ക്ലാസ് യോഗ്യത മാത്രമുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനുള്ള അവസരമൊരുക്കി കേരള പി.എസ്.സി സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വിജ്ഞാപനം ഇറക്കി. ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, സെക്രട്ടറിയേറ്റ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, കേരള പി എസ് സി ഓഫീസുകളിലെ ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. വിശദാംശങ്ങള്‍ താഴെ നല്‍കുന്നു. വിജ്ഞാപനത്തിന്റെ ലിങ്കും കൊടുക്കുന്നു. അത് വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.

അപേക്ഷകള്‍ 2024 ജനുവരി 31 അര്‍ദ്ധരാത്രിയില്‍ 12 മണി വരെ സ്വീകരിക്കും.

പ്രായം: 18നും 36നും ഇടയില്‍. അപേക്ഷകര്‍ 1987 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം.
(സംവരണവിഭാഗങ്ങള്‍ക്ക് ഇളവുണ്ട്)

യോഗ്യത: എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം

ശമ്പളം: തിരഞ്ഞെടുക്കപ്പെട്ടാല്‍ 23000 മുതല്‍ 50200 രൂപ വരെയാണ് പ്രതിമാസം മാസം ലഭിക്കുക. പുറമേ കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമാണ്.

തെരഞ്ഞെടുപ്പ് രീതി

1. OMR പരീക്ഷ
2. ഷോര്‍ട്ട് ലിസ്റ്റിംഗ്
3. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍
4. വ്യക്തിഗത ഇന്റര്‍വ്യൂ

അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നല്‍കേണ്ടതില്ല.

എങ്ങിനെ അപേക്ഷിക്കാം

ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവര്‍ ആദ്യെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക. ഇതിനോടകം രജിസ്റ്റര്‍ ചെയ്തവര്‍ അവരുടെ യൂസര്‍ ഐഡിയും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
അതിനായി ‘നോട്ടിഫിക്കേഷന്‍’ എന്ന ക്ലിക്ക് ചെയ്ത് ‘587/2023’ എന്ന കാറ്റഗറി നമ്പര്‍ സെര്‍ച്ച് ചെയ്യുക.
‘Apply Now’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

അപേക്ഷിക്കാനുള്ള ലിങ്ക്: https://thulasi.psc.kerala.gov.in/thulasi/index.php

വിജ്ഞാപനം: https://thulasi.psc.kerala.gov.in/thulasi/scripts/getNotifDocument.php?CtgryCd=587/2023&NotifyId=016/2023&sid=0.792366498535602

 

Kerala PSC Secretariat Assistant Notification 2024