തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ വീടിൻറെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശി ശാന്തി, മരുമകൾ വിജയലക്ഷ്മി, വിജയലക്ഷ്മിയുടെ മക്കളായ പ്രദീപ, ഹരിണി എന്നിവരാണ് മരിച്ചത്.
|
ശാന്തിയുടെ മകനായ സി മാരിമുത്തു ബന്ധുവിൻറെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. മാരിമുത്തു മാത്രമാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. രാത്രി ഏവരും ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു മേൽക്കൂരയുടെ ഒരുഭാഗം നിലംപൊത്തിയത്. പുലർച്ചെ അയൽവാസികളാണ് വീടിൻറെ മേൽക്കൂര തകർന്നത് കണ്ടെത്തിയത്. പിന്നീട് പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





