വീട്ടുമുറ്റത്ത് നിന്ന് കുട്ടികൾ പൂക്കൾ പറിച്ചതിന് അയൽവാസി അങ്കണവാടി അധ്യാപികയുടെ മൂക്ക് വെട്ടിമാറ്റി. കർണാടകയിലെ ബെലഗാവി ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അധ്യാപിക സുഗന്ദ മോർ(50)ആശുപത്രിയിൽ ചികിൽസയിലാണ്.
|
അങ്കണവാടിയിലെ കുട്ടികൾ പുറത്തിറങ്ങി കളിക്കുന്നതിനിടെ അടുത്ത വീട്ടിലെ പൂക്കൾ പറിക്കുകയായിരുന്നു. ഇതോടെ വീട്ടുമടമസ്ഥനായ കല്യാൺ ഇവരെ മർദ്ദിക്കാൻ ശ്രമിച്ചു. ഇതു തടയാൻ ശ്രമിച്ച അധ്യാപികയുടെ മൂക്ക് അരിവാളിന് ഇയാൾ വെട്ടിയെടുക്കുകയായിരുന്നു.
പരാതി നൽകിയിട്ടും പൊലീസ് അക്രമിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധ്യാപികയുടെ കുടുംബം പറയുന്നു. അതേസമയം പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ ശ്രമം തുടരുകയാണെന്നുമാണ് പൊലീസിന്റെ പ്രതികരണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





