08
Jan 2024
Sun
08 Jan 2024 Sun

ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​റി​ൽ പീഡിപ്പിച്ചുകൊന്ന ആറുവയസ്സുകാരിയുടെ പി​താ​വി​നെ ആ​ക്ര​മി​ച്ച​ത് കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​യി​രു​ന്നു​വെ​ന്ന് എ​ഫ്ഐ​ആ​ർ. ബാലികയെ കൊന്ന കേസിൽ കോടതി വെറുതെ വിട്ട അർജുന്റെ പിതൃസഹോദരൻ പാ​ൽ​രാ​ജ് ആണ് പെൺകുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും കുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാൽരാജ് മ​ന​പൂ​ർ​വം പ്ര​കോ​പ​ന​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ പൊലീസ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​യാ​ൾ​ക്കെ​തി​രേ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി പാൽരാജിനെ റി​മാ​ൻ​ഡ് ചെ​യ്തു. ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 ന് ​പ​ശു​മ​ല ജങ്​ഷ​നി​ൽ​വ​ച്ചാ​ണ് ഇയാൾ ഇരുവരെയും ആക്രമിച്ചത്.

ഒ​രു സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ചു​ര​ക്കു​ള​ത്തെ എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ​നി​ന്നു ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​രി​ക​യാ​യി​രു​ന്നു കു​ട്ടി​യു​ടെ പി​താ​വും മു​ത്ത​ച്ഛ​നും. ഇ​വ​ർ ജങ്ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ പാ​ൽ​രാ​ജ് കൈ ​ഉ​യ​ർ​ത്തി അ​ശ്ലീ​ല ആം​ഗ്യം കാ​ട്ടി. കു​ട്ടി​യു​ടെ പി​താ​വ് ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ അ​ര​യി​ൽ തി​രു​കി​യി​രു​ന്ന ക​ത്തി എ​ടു​ത്തു പാ​ൽ​രാ​ജ് ഇദ്ദേഹത്തെ കു​ത്തു​ക​യാ​യി​രു​ന്നു.

ആക്രമണം തടയാൻ ശ്രമിച്ചപ്പോഴാണ് മുത്തച്ഛനും കുത്തേറ്റത്. ഇ​രു​വ​രെ​യും വ​ണ്ടി​പ്പെ​രി​യാ​റിലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ശനി ഉ​ച്ച​യോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കട്ടപ്പന പോക്സോ കോടതി അടുത്തിടെയാണ് അർജുനെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക