23
Jan 2024
Mon
23 Jan 2024 Mon

റിയാദിൽ ആലപ്പുഴ സ്വദേശി ജോലിക്കിടെ പൊള്ളലേറ്റ് മരിച്ചു. സ്വ​കാ​ര്യ നി​ർ​മാ​ണക്കമ്പ​നി​യി​ലെ ഇ​ല​ക്ട്രീ​ഷ്യ​നാ​യ ആ​ല​പ്പു​ഴ മ​ഹാ​ദേ​വി​കാ​ട് സ്വ​ദേ​ശി റി​ജി​ൽ ര​വീ​ന്ദ്ര​ൻ (28) ആ​ണ് മ​രി​ച്ച​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റി​യാ​ദി​ന​ടു​ത്ത് റ​ഫ്ഹ പ​ട്ട​ണ​ത്തി​ലാ​ണ് സം​ഭ​വം. ഡി​സം​ബ​ർ 13 നാ​ണ് ജോലിക്കിടെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് റിജിലിന് പൊള്ളലേറ്റത്. ​ആ​ശു​പ​ത്രി​യി​ൽ ചികിൽസയിലിരിക്കെ ഞാ​യ​റാ​ഴ്ച​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഒ​ന്ന​ര വ​ർ​ഷം മുമ്പാണ് റിയാദിൽ എത്തി​യ​ത്.