11
Jan 2024
Tue
11 Jan 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കഥാകൃത്തും നോവലിസ്റ്റുമായ ജോസഫ് വൈറ്റില അന്തരിച്ചു. 84 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 2012ല്‍ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റിയുടെ മുഖപത്രമായ ‘സമയം’ മാസികയുടെ പത്രാധിപരായിരുന്നു. രണ്ടു നാടകങ്ങളും തിരക്കഥകളും ഉള്‍പ്പെടെ ഇരുപത്തഞ്ചോളം കൃതികള്‍ രചിച്ചു.

നോവല്‍, നാടകം, കഥ, തിരക്കഥ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ചരമ വാര്‍ഷികം, പാവങ്ങളുടെ പാഞ്ചാലി, ആശ്രമം തുടങ്ങിയവ പ്രധാന കൃതികള്‍.

സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് തൈക്കൂടം സെന്റ് റാഫേല്‍ പള്ളിയില്‍.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക