|
തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ നാടാകെ പൂരത്തിന്റെ ആവേശക്കൊടുമുടിയിലാകും. ലാലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ രാവിലെ എട്ടിനും 8.15നും ഇടയില്‍ കൊടിയേറ്റം നടക്കും.
17-ന് സാമ്പിള്‍ വെടിക്കെട്ടും 18-ന് ചമയപ്രദര്‍ശനവും നടക്കും. പത്തൊമ്പതിന് പ്രസിദ്ധമായ തൃശൂര്‍ പൂരം ആസ്വാദനത്തിന്റെ പലവര്‍ണപൂമരമാകും.
തിരുവമ്പാടി ക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ 11-നും 11.30-നും ഇടയിലും പാറമേക്കാവില്‍ 11.20-നും 12.15-നും ഇടയിലുമാണ് കൊടിയേറ്റം. എട്ട് ഘടകക്ഷേത്രങ്ങളില്‍ രാവിലെ മുതല്‍ രാത്രിവരെ പലസമയങ്ങളിലായി പൂരക്കൊടികള്‍ ഉയരും. കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ്, ലാലൂര്‍, അയ്യന്തോള്‍, നെയ്തലക്കാവ് എന്നീ ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും.
തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ നാടാകെ പൂരത്തിന്റെ ആവേശത്തിലേക്കെത്തുകയായി.
ലാലൂർ ഭഗവതി ക്ഷേത്രത്തിൽ രാവിലെ എട്ടിനും 8.15നും ഇടയിൽ കൊടിയേറ്റം നടക്കും.തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30 നും 11.45 നും ഇടക്കും പാറമേക്കാവിൽ ഉച്ചയ്ക്ക് 12 നും 12.15നും ഇടക്കുമാണ് കൊടിയേറ്റം. നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്.
എട്ട് ഘടകക്ഷേത്രങ്ങളിൽ രാവിലെ മുതൽ രാത്രിവരെ പലസമയങ്ങളിലായി പൂരക്കൊടികൾ ഉയരും. കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ്, ലാലൂർ, അയ്യന്തോൾ, നെയ്തലക്കാവ് എന്നീ ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും.
ഘടക ക്ഷേത്രങ്ങളിൽ ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം നടക്കുക. അയ്യന്തോളിൽ രാവിലെ 11നും 11.15നും ഇടക്കും ചെമ്പുക്കാവിലും കണിമംഗലത്തും വൈകീട്ട് ആറിനും 6.15നും ഇടക്കും പനമുക്കുംപിള്ളിയിലും പൂക്കാട്ടികരയിലും വൈകീട്ട് 6.15നും 6.30നും ഇടക്കുമാണ് കൊടിയേറ്റം. ചൂരക്കാട്ടുകാവിൽ വൈകീട്ട് 6.45നും ഏഴിനുമിടക്ക് കൊടിയേറും. ഏറ്റവും അവസാനം കൊടിയേറുന്നത് നെയ്തലക്കാവ് ക്ഷേത്രത്തിലാണ്.
ഏപ്രിൽ 19നാണ് തൃശൂർ പൂരം. സാമ്പിൾ വെടിക്കെട്ട് 17ന് വൈകിട്ട് ഏഴിന് നടക്കും.


