ഭോപ്പാൽ: ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവ പൊലീസുകാരനെ തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ ചാലിസ്ഗാവിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. മുംബൈ പൊലീസിലെ കോൺസ്റ്റബിളായ 28കാരൻ ശുഭം അഗോണിയാണ് കൊല്ലപ്പെട്ടത്.
|
12 പേരടങ്ങുന്ന സംഘം വാളുകളും ക്രിക്കറ്റ് സ്റ്റമ്പുകളും ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. സ്വന്തം നാട്ടിലായിരുന്ന ശുഭവും ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്തിരുന്നു.
മത്സരത്തിനു ശേഷം തർക്കം ഉടലെടുക്കുകയും ഇത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. ശുഭത്തിന്‍റെ സുഹൃത്തിന് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മൂന്നു പേരാണ് ഇതുവരെ പിടിയിലായത്. ഇവരെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





