കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്ക് കാറപകടത്തിൽ പരിക്ക്. ബുർദ്‍വാൻ ജില്ലയിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് കൊൽക്കത്തയിൽ നിന്ന് മടങ്ങവെയാണ് മമത സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്.
|
അപകടത്തിൽ മമതയ്ക്ക് നിസാര പരിക്കേറ്റു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് പെട്ടെന്നൊരു കാര്‍ വരികയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കാൻ ശ്രമിക്കവെ, മമത സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവർ സഡൻ ബ്രേക്കിടുകയായിരുന്നു.
അതിന്റെ ആഘാതത്തിൽ മുൻസീറ്റിലിരുന്ന മമതയുടെ തല കാറിന്റെ ചില്ലിൽ ഇടിക്കുകയും പരിക്കേൽക്കുകയുമായിരുന്നു. കാലാവസ്ഥ മോശമായതിനാലാണ് ഹെലികോപ്ടർ ഉപയോഗിക്കാതെ കാർ മാർഗം കൊൽക്കത്തയിൽ എത്താൻ മമത തീരുമാനിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





