ഡല്‍ഹിയിലെ ഫോറിന്‍ പോസ്റ്റ്ഓഫിസ് വഴിയെത്തിയ 10.66 കോടി രൂപയുടെ സ്വര്‍ണക്കടത്ത് പിടികൂടി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്. ഹോങ്കോങ്ങില്‍ നിന്നെത്തിയ ഇലക്ട്രിക് മീറ്ററുകളുടെ പുറംചട്ടയിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
|
സ്വര്‍ണത്തില്‍ നിര്‍മിച്ച പുറംചട്ടിയില്‍ പിന്നീട് വെള്ളിപൂശുകയും ഇതിനു ശേഷം ഇതിനു പുറത്ത് കറുത്ത പെയിന്റ് അടിക്കുകയും ചെയ്തിരിക്കുകയായിരുന്നു. ഇലക്ട്രിക് മീറ്ററുകളുടെ അമിത ഭാരം മൂലം സംശയം തോന്നിയാണ് അധികൃതര്‍ ഇവ പരിശോധിച്ചത്. പുറംചട്ടയിലെ പെയിന്റ് നീക്കിയപ്പോഴാണ് വെള്ളി കണ്ടത്. ഇതിന്റെ അടിയിലായിരുന്നു സ്വര്‍ണം.
മീറ്ററിന്റെ മറ്റ് ഭാഗങ്ങളെല്ലാം ഉയര്‍ന്ന നിലവാരമുള്ളവയായിരുന്നു. എട്ട് പെട്ടികളിലായെത്തിച്ച 56 മീറ്ററുകളിലായി 16.67 കിലോഗ്രാം സ്വര്‍ണവും 39.73 കിലോഗ്രാം വെള്ളിയും ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇവയ്ക്ക് 10.66 കോടി രൂപ വിലമതിക്കുമെന്ന് ധനമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





