15
Jan 2024
Wed
15 Jan 2024 Wed

ISROക്ക് കീഴില്‍ സ്ഥിരജോലി: ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം, ശമ്പളം ഒന്നര ലക്ഷത്തിന് മുകളില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാഷണല്‍ റിമോട്ട് സെന്‍സറിങ് സെന്റര്‍ (NRSC), ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) സയന്റിസ്റ്റ് / എഞ്ചിനീയര്‍ എസ്.സി, മെഡിക്കല്‍ ഓഫീസര്‍, ലൈബ്രറി അസിസ്റ്റന്റ്, ട്രേഡ്മാന്‍, കുക്ക് etc… തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ക്കായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു.

വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 41 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

തസ്തികകളും യോഗ്യതയും ശമ്പളവും

സയന്റിസ്റ്റ് / എൻജിനീയർ (എസ്.സി.):

ഒഴിവ്- 3. യോഗ്യത: 60 ശതമാനം മാർക്കോടെയുള്ള എം.ഇ./ എം.ടെക്./ എം.എസ്സി. (എൻജിനീയറിങ്). പ്രായം: 18-30. ശമ്പള സ്‌കെയിൽ : ലെവൽ 10.

സയന്റിസ്റ്റ് / എൻജിനീയർ (എസ്.സി.): ഒഴിവ്- 2. യോഗ്യത: 65 ശതമാനം മാർക്കോടെയുള്ള എം.എസ്സി. പ്രായം: 18-28. ശമ്പള സ്‌കെയിൽ: ലെവൽ-10.

ടെക്‌നിക്കൽ അസിസ്റ്റന്റ്: ഒഴിവ്: 55. യോഗ്യത: ഫസ്റ്റ് ക്ലാസ്സോടെയുള്ള എൻജിനീയറിങ് ഡിപ്ലോമ. പ്രായം: 18-35 വയസ്സ്. ശമ്പള സ്‌കെയിൽ: ലെവൽ-7.

സയന്റിഫിക് അസിസ്റ്റന്റ്: ഒഴിവ്: 6. യോഗ്യത: ഫസ്റ്റ് ക്ലാസോടെയുള്ള ബി.എസ്സി. പ്രായം: 18-35. ശമ്പള സ്‌കെയിൽ: ലെവൽ-7.

ടെക്‌നീഷ്യൻ-ബി./ ഡ്രോട്സ്മാൻ -ബി: ഒഴിവ്: 142. യോഗ്യത: പത്താംക്ലാസും ഐ.ടി. ഐ./ എൻ.ടി.സി./ എൻ.എ.സി.യും. പ്രായം: 18-35 വയസ്സ്. ശമ്പള സ്‌കെയിൽ: ലെവൽ-7

ടെക്‌നീഷ്യൻ-ബി./ ഡ്രോട്സ്മാൻ -ബി: ഒഴിവ്: 142. യോഗ്യത: പത്താംക്ലാസും ഐ.ടി. ഐ./ എൻ.ടി.സി./ എൻ.എ.സി.യും. പ്രായം: 18-35 വയസ്സ്. ശമ്പള സ്‌കെയിൽ: ലെവൽ-3.

ഫയർമാൻ: ഒഴിവ്: 3. യോഗ്യത: എസ്.എസ്.എൽ.സി./ എസ്.എസ്.സി./ തത്തുല്യം. പ്രായം: 18-35 വയസ്സ്. ശമ്പള സ്‌കെയിൽ: ലെവൽ-3.

കുക്ക്: ഒഴിവ്-4. യോഗ്യത: എസ്.എസ്.എൽ.സി./ എസ്.എസ്.സി. വിജയം/ തത്തുല്യം, അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 18-35. ശമ്പള സ്‌കെയിൽ: ലെവൽ-2.

അപേക്ഷ ഫീസ്
വനിതകള്‍, എസ്.സി എസ്.ടി, പിഡബ്ല്യൂബിഡി എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവര്‍ 750 രൂപ.

അപേക്ഷിക്കേണ്ട ലിങ്ക്: https://apps.nrsc.gov.in/eRecruitment_NRSC/
ഔദ്യോഗിക വിജ്ഞാപനം: https://www.nrsc.gov.in/sites/default/files/pdf/Careers/NRSC-RMT-1-2024%20dated%2022012024.pdf