കെല്‍ട്രോണില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം
|
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെല്‍ട്രോണ്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ പരിശീലനം നല്‍കുന്നു. എസ്.എസ്.എല്‍.സി /പ്ലസ് ടു /ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കം. മൂന്നു മുതല്‍ ആറുമാസം വരെയാണ് കോഴ്‌സുകളുടെ കാലാവധി. കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ വെച്ചാണ് പരിശീലനം. പ്രതിമാസ സ്‌റ്റൈപന്റും, പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്റും സര്‍ട്ടിഫിക്കറ്റും നല്‍കും.
താത്പര്യമുള്ളവര്‍ സ്‌പെന്‍സര്‍ ജങ്ഷനിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകളും, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ആധാര്‍ കോപ്പിയും, ഫോട്ടോയും സഹിതം ഫെബ്രുവരി 17നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7356789991 , 8714269861


