18
Feb 2024
Mon
18 Feb 2024 Mon

കവി എന്‍കെ ദേശം അന്തരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: പ്രശസ്ത കവിയും എഴുത്തുകാരനും നിരൂപകനുമായ എന്‍കെ ദേശം (88) അന്തരിച്ചു. കൊടുങ്ങല്ലൂരിലെ മകളുടെ വീട്ടില്‍ ഞായര്‍ രാത്രി 10.30നായിരുന്നു അന്ത്യം. എല്‍ഐസി റിട്ട. ഉദ്യോഗസ്ഥനാണ്. എന്‍. കുട്ടിക്കൃഷ്ണപിള്ള എന്നാണ് യഥാര്‍ത്ഥ പേര്.

സംസ്‌കൃത വ്യാകരണവും ഭാഷാശുദ്ധിയും അടയാളമാക്കിയ കവിയാണ്. അന്തിമലരി, കന്യാഹൃദയം, അപ്പൂപ്പന്‍താടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അന്‍പത്തൊന്നക്ഷരാളി, എലിമീശ, മഴത്തുള്ളികള്‍, മുദ്ര, ഗീതാഞ്ജലി (വിവര്‍ത്തനം), ദേശികം (സമ്പൂര്‍ണ കവിതാ സമാഹാരം) എന്നിവയാണു കൃതികള്‍.

ഉല്ലേഖത്തിന് 1982ല്‍ ആദ്യ ഇടശ്ശേരി അവാര്‍ഡ് ലഭിച്ചു. ഓടക്കുഴല്‍ പുരസ്‌കാരം, സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം, വെണ്ണിക്കുളം അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ലീലാവതിയമ്മ. കോതകുളങ്ങര അമ്പാട്ട് സരോവരം കുടുംബാംഗമാണ്. മക്കള്‍: ബിജു കെ. (സിവില്‍ സപ്ലൈസ് വകുപ്പ്, എറണാകുളം), ബാലു കെ. (മുന്‍സിഫ് കോടതി, എറണാകുളം), അപര്‍ണ്ണ കെ. പിള്ള.

സംസ്‌കാരം ഇന്ന് മൂന്നു മണിക്ക് അങ്കമാലി കോതകുളങ്ങരയിലെ വീട്ടില്‍ നടക്കും.