14
Feb 2024
Mon
14 Feb 2024 Mon
palakkad native woman dies in oman

പാലക്കാട് സ്വദേശിനി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി കുരുടിക്കാട് ഉദയ നഗര്‍ കൃഷ്ണകൃപയില്‍ രതീഷ് പാറക്കോടിന്റെ ഭാര്യ സ്മിത (43) ആണ് മരിച്ചത്. ഗുബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. പിതാവ്: ശിവദാസന്‍. മാതാവ്: ഗിരിജ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്കള്‍: അഭിഷേക്, അക്ഷജ്. സഹോദരങ്ങള്‍: വിജു (ദുബയ്), സ്വപ്ന. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.