11
Nov 2024
Sat
11 Nov 2024 Sat
A hands-on smoothie workshop energises schoolgoers at SIBF

രാവിലെ സ്‌കൂളിലേക്കുള്ള വിദ്യാര്‍ഥികളുടെ ഓട്ടപ്പാച്ചിലിലെ പ്രധാന പ്രശ്‌നമാണ് ഭക്ഷണമുണ്ടാക്കലും അതു കഴിക്കലും. ഇതു കണക്കിലെടുത്ത് 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സ്മൂതീ ബൗള്‍സ് എന്ന പേരില്‍ പാചക ശില്‍പ്പശാല നടത്തി. ഇന്ത്യ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഷാര്‍ജയിലെ വിദ്യാര്‍ഥിനികളാണ് ശില്‍പ്പശാലയില്‍ പങ്കെടുത്ത് ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കുന്നതിന് പാഠം നുകര്‍ന്നത്. ആദ്യം പഴം ചെറുകഷ്ണങ്ങളാക്കി മുറിക്കാനും തുടര്‍ന്ന് ബ്ലെന്‍ഡര്‍ ഉപയോഗിച്ച് ഫ്രോസന്‍ മാങ്ങയും തേങ്ങാപ്പാലും ഇളക്കിയെടുത്ത് പഴവും തേനും ചേര്‍ക്കുകയും ഇതിനു പുറമേ ആല്‍മണ്ട്, പീനട്ട്, ചോക്കലേറ്റ് മുതലായവും ചേര്‍ത്ത് രുചികരമായ പ്രഭാതഭക്ഷണം ഉണ്ടാക്കാനാണ് കുട്ടികളെ പഠിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക