450 കോടിയോളം മുടക്കി പുനര്‍നിര്‍മിച്ച വിമാനത്താവളത്തിന്റെ മേല്‍ക്കൂര ആദ്യമഴയില്‍ തകര്‍ന്നുവീണു. (a-major-part-of-the-roof-collapsed-on-the-parked-car-in-madhya-pradesh-airport )മോദി മോദി ഉദ്ഘാടനം ചെയ്ത മധ്യപ്രദേശ് വിമാനത്താവളത്തിലെ ടെര്‍മിനലിന്റെ മുകള്‍ ഭാഗമാണ് അടര്‍ന്നു വീണത്. കെട്ടിടഭാഗം തകര്‍ന്നുവീണത് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വാഹനത്തിന് മുകളിലേക്കാണ്. മധ്യപ്രദേശിലെ ജബല്‍പൂര്‍ വിമാനത്താവളത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.
|
ഡല്‍ഹി വിമാനത്താവളത്തിലും ഇന്ന് സമാന സംഭവം നടന്നു. കനത്ത മഴയിലാണ് ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നത്. അപകടത്തില്‍ ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്കേറ്റു. ടെര്‍മിനല്‍ 1 ലെ കൂറ്റന്‍ മേല്‍ക്കൂര പുലര്‍ച്ചെ അഞ്ചരയോടെയാണ് പൊളിഞ്ഞുവീണത്. മരിച്ചവരുടെ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ശക്തമായ മഴയില്‍ കാറുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ തകര്‍ന്നു. ടെര്‍മിനല്‍ വണ്ണില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു. ഇ്ന്‍ഡിഗോ, സ്‌പൈസ് ജെറ്റ് സര്‍വീസുകള്‍ 2, 3 ടെര്‍മിനലുകളിലേക്കു മാറ്റി.

സംഭവത്തെ കുറിച്ച വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ രാംമോഹന്‍ പ്രഖ്യാപിച്ചു. മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്കും 3 ലക്ഷം വീതവും നഷ്ടപരിഹാരം നല്‍കും.
കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടായി. വ്യാഴാഴ്ച രാത്രി മുഴുവന്‍ ദേശീയ തലസ്ഥാനത്ത്. വ്യാപക മഴയാണ് ലഭിച്ചത്.





