02
Aug 2023
Mon
02 Aug 2023 Mon

മുംബൈ: ചന്ദ്രയാന്‍-3 ദൗത്യത്തെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ട്വിറ്ററിലാണ് നടന്‍ പരിഹാസ രൂപേണ പോസ്റ്റിട്ടത്.’ബ്രേക്കിങ് ന്യൂസ്: ചന്ദ്രനില്‍നിന്ന് വിക്രം ലാന്‍ഡര്‍ അയയ്ക്കുന്ന ആദ്യ ചിത്രം’ എന്ന കുറിപ്പോടെ, മുണ്ട് മടക്കിക്കുത്തി ഷര്‍ട്ട് ഇട്ടൊരാള്‍ ചായ അടിക്കുന്ന ചിത്രമാണു പ്രകാശ് രാജ് പങ്കുവച്ചത്. ഈ ചിത്രവും ക്യാപ്ഷനുമാണ് വിമര്‍ശത്തിനിടയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തനായ വിമര്‍ശകനാണ് പ്രകാശ് രാജ്. ചെറുപ്പത്തില്‍ ചായ വിറ്റിട്ടുണ്ടെന്ന മോദിയുടെ പരാമര്‍ശമാണ് പ്രകാശ് രാജിന്റെ പോസ്റ്റിനാധാരം എന്ന മട്ടിലാണു വിമര്‍ശനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ ഇതിനോടകം വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയനേതാക്കളേയും മറ്റും വിമര്‍ശിക്കുന്ന തരത്തില്‍ ദേശീയ വിഷയങ്ങളെ കാണരുതെന്നു ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നു. ഐഎസ്ആര്‍ഒയെയും ശാസ്ത്രജ്ഞരെയും അവരുടെ ആത്മസമര്‍പ്പണത്തെയും പരിഹസിച്ചെന്നാരോപിച്ച് വിമര്‍ശനവുമായി ആളുകള്‍ രംഗത്തെത്തി.’പ്രകാശ്ജി, ചന്ദ്രയാന്‍ മിഷന്‍ ഐഎസ്ആര്‍ഒയുടെ ആണ്, അല്ലാതെ ബിജെപിയുടെ അല്ല. ദൗത്യം വിജയിച്ചാല്‍ അത് ഇന്ത്യയ്ക്കുള്ളതാണ്. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിക്കുള്ളതല്ല. എന്തിനാണ് ചന്ദ്രയാന്‍ പരാജയപ്പെടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത്’ ഒരാള്‍ ചോദിച്ചു. ‘ഇത് അനാവശ്യമാണ്. മഞ്ഞിനേക്കാള്‍ വേഗത്തിലാണ് നിങ്ങള്‍ ഉരുകുന്നത്. വേഗത്തില്‍ ഭേദമാകട്ടെ എന്ന് ആശംസിക്കുന്നു’ മറ്റൊരാള്‍ കുറിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക