റിയാദ്: സൗദിയിലെ മധ്യ പ്രവിശ്യയില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി.(A native of Kondotty died of a heart attack in Saudi Arabia.) മലപ്പുറം കൊണ്ടോട്ടി തുറക്കല്‍ ചെമ്മലപറമ്പ് സ്വദേശി പരേതനായ പാമ്പിന്റകത്ത് മുസ്തഫയുടെ മകന്‍ പാമ്പിന്റകത്ത് ഹാരിസ് (43) ആണ് മരിച്ചത്. റിയാദില്‍നിന്ന് 150 കിലോമീറ്ററകലെ ഹുത്ത ബനീ തമീമില്‍ ആണ് ജോലി ചെയ്തിരുന്നത്.
|
മൃതദേഹം ഹുത്ത ബനീ തമീം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഇവിടെ അജ്ഫാന്‍ എന്ന കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മാതാവ്: ബിരിയുമ്മ. ഭാര്യ: സഫാന. മകന്‍: ഷിഫിന്‍.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ്ങിന്റെയും അല്‍ ഖര്‍ജ് ഹുത്ത കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങിന്റെയും പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


