23
Feb 2023
Mon
23 Feb 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇടുക്കി: ഇടുക്കി കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴ് വയസ്സുകാരനെ പൊള്ളിച്ച സംഭവത്തില്‍ മാതാവിനെ അറസ്റ്റ് ചെയ്തു. ജ്യൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പോലിസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള കുട്ടിയെ ആശുപത്രി വിട്ട ശേഷം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി മുന്‍പാകെ ഹാജരാക്കും.

അട്ടപ്പളളം ലക്ഷം വീട് കോളനിയിലാണ് സംഭവം. കുട്ടിയുടെ രണ്ടി കൈകളിലും കാലുകളിലും അമ്മ പൊള്ളല്‍ ഏല്‍പ്പിച്ചിരുന്നു. കണ്ണില്‍ മുളകു പൊടി തേച്ചതായും പരാതി ഉണ്ട്. സംഭവമറിഞ്ഞ അയല്‍വാസി പഞ്ചായത്ത് മെമ്പറെയും അംഗന്‍വാടി ടീച്ചറെയും വിവരമറിയിച്ചതോടെയാണ് ക്രൂരതയുടെ വിവരങ്ങള്‍ പുറത്ത് വന്നത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി ഇന്നലെ പോലിസ് രേഖപ്പെടുത്തിയിരുന്നു.