03
Jul 2024
Tue
03 Jul 2024 Tue
Delhi police

ന്യൂഡല്‍ഹി: തന്റെ കടയില്‍ നിന്നും പലചരക്ക് വാങ്ങാത്തതിന്റെ പേരില്‍ മുപ്പതുകാരനെ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തി കടയുടമ. (A shop owner beat a young man to death for not buying goods from his shop) ജൂണ്‍ 30ന് വടക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ ഷകുര്‍പൂരിലാണ് സംഭവം. കമ്പി വടികണ്ട് അടിച്ചു കത്രിക കൊണ്ട് കുത്തിയമാണ് വിക്രം കുമാര്‍ എന്നയാളെ കൊലപ്പെടുത്തി. വിക്രം കുമാറിന്റെ മകനും ആക്രമിക്കപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊലപാതകവുമായി ബന്ധപ്പെട്ട് കടയുടമ ലോകേഷ് ഗുപ്ത ഇയാളുടെ മക്കളായ പ്രിയാന്‍ഷ്, ഹര്‍ഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

വിക്രമിന്റെ കുടുംബം ഗുപ്തയുടെ പലചരക്കു കടയിലെ സ്ഥിരം കസ്റ്റമറായിരുന്നു. ഒരു മാസം മുമ്പ് ചില കാരണങ്ങള്‍ മൂലം സാധനങ്ങള്‍ വിക്രമിന്റെ കുടുംബം ഇവിടെ നിന്ന് വാങ്ങാതായി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ഞാറാഴ്ച രാത്രി 10 മണിക്കും ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറയുന്നു.

വഴിക്കിനിടയില്‍ വിക്രമിന്റെ തലയിലാണ് ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റത്. ഗുപ്തയും മക്കളും ചേര്‍ന്നാണ് വിക്രമിനെ ആക്രമിച്ചത്. കൂടാതെ കഴുത്തില്‍ കത്രിക കൊണ്ട് കുത്തുകയും ചെയ്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക