റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോഴിക്കുഞ്ഞിനെ ജീവനോടെ ഭക്ഷിക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. പിതാവാകാനുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായാണ് ആനന്ദ് യാദവ് കോഴിക്കുഞ്ഞിനെ ഭക്ഷിച്ചത്. പിന്നാലെ ശ്വാസതടസം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു.
|
അംബികാപൂരിലായിരുന്നു സംഭവം. വീട്ടിലെത്തി കുളിച്ച് ഇറങ്ങുന്നതിനിടെ ദേഹാസ്വസ്ഥ്യം തോന്നിയ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടു.
മരണകാരണം അറിയുന്നതിന് വേണ്ടിയാണ് യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. ഇതോടെയാണ് 20 തൊണ്ടയില്‍ കുടുങ്ങിയ നിലയില്‍ സെന്റീമീറ്റര്‍ നീളമുള്ള കോഴിക്കുഞ്ഞിനെ കണ്ടെത്തിയത്. 15000 പോസ്റ്റുമോര്‍ട്ടം നടത്തിയതില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം.
അന്ധവിശ്വാസങ്ങളുടെ ഫലമായാണ് ആനന്ദ് കോഴിയെ കഴിച്ചതെന്നാണ് പ്രദേശവാസികളുടെ പ്രതികരണം. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായെങ്കിലും ആനന്ദിന് കുട്ടികളുണ്ടായിരുന്നില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





