14
Apr 2025
Tue
14 Apr 2025 Tue
AAI Air Traffic Controller Recruitment 2025 for 309 Posts

ബി.എസ്.സി/എന്‍ജിനീയര്‍ ബിരുദധാരികള്‍ക്ക് രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളില്‍ ജോലി ഉറപ്പാക്കി എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) പുതിയ വിജ്ഞാപനം. ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍) തസ്തികയിലേക്ക് ആണ് ഇപ്പോള്‍ അപേക്ഷക്ഷണിച്ചത്. ആകെ 309 ഒഴിവുകളുണ്ട്. ഇന്ത്യയിലുടനീളമുള്ള എയര്‍പോര്‍ട്ടുകളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിശദാംശങ്ങള്‍താഴെ കൊടുക്കുന്നുണ്ട്. ഇതോടൊപ്പം വിജ്ഞാപനവും നല്‍കുന്നു. അത് വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രദ്ധിക്കുക ഏപ്രില്‍ 25 മുതല്‍ മാത്രമെ അപേക്ഷിക്കാന്‍ കഴിയൂ. അന്നേ ലിങ്ക് ആക്ടീവ് ആകൂ.
അവസീന തീയതി: മെയ് 24

തുടക്ക ശമ്പളം: 40,000 രൂപ

തസ്തികയുടെ പേര്: ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍)

വിദ്യാഭ്യാസ യോഗ്യത:

മൂന്ന് വര്‍ഷത്തെ ഫുള്‍ ടൈം ബാച്ചിലേഴ്‌സ് ഡിഗ്രി (B.Sc) ഫിസിക്‌സും മാത്തമാറ്റിക്‌സും സഹിതം.

അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ഫുള്‍ ടൈം എഞ്ചിനീയറിങ് ബിരുദം (ഒരു സെമസ്റ്ററില്‍ ഫിസിക്‌സും മാത്തമാറ്റിക്‌സും ഉണ്ടായിരിക്കണം)

പ്രായപരിധി:
27 വയസ്സ് കവിയരുത്
2025 മെയ് 24 വച്ച് കണക്കാക്കും.
(സംവരണവിഭാഗങ്ങള്‍ക്ക് ഇളവുണ്ട്)

ഫീസ്: 1000 രൂപ
SC/ST/PwBD/വനിതകള്‍/AAIയില്‍ 1 വര്‍ഷം അപ്രന്റീസ് പൂര്‍ത്തിയാക്കിയവര്‍: ഫീസ് ഇല്ല

അപേക്ഷിക്കേണ്ട രീതി

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
https://www.aai.aero/en/recruitment/release/580603
ഇതില്‍ DIRECT RECRUITMENT OF JUNIOR EXECUTIVES (AIR TRAFFIC CONTROL) IN AIRPORTS AUTHORITY OF INDIA UNDER ADVERTISEMENT No. 02/2025/CHQ എന്നിടത്ത് ക്ലിക്ക് ചെയ്താണ് അപ്ലൈ ചെയ്യേണ്ടത്.
ശ്രദ്ധിക്കുക ഏപ്രില്‍ 25 മുതല്‍ മാത്രമെ അപേക്ഷിക്കാന്‍ കഴിയൂ. അന്നേ ലിങ്ക് ആക്ടീവ് ആകൂ.

വിജ്ഞാപനം:

AAI Air Traffic Controller Recruitment 2025 for 309 Posts