31
Oct 2025
Thu
31 Oct 2025 Thu
Abhishek banerji against SIR

Abhishek Banerji against SIR കൊല്‍ക്കത്ത: വോട്ടര്‍പട്ടികയിലെ തീവ്രപരിഷ്‌കരണത്തിനെതിരെ(എസ്ഐആര്‍) ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി. എസ്ഐആറുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് ബിജെപി പ്രവര്‍ത്തകരെത്തിയാല്‍ അവരെ ഘെരാവോ ചെയ്യണമെന്നും അവരുടെ അച്ഛന്റെ ജനനസര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കുന്നതുവരെ കെട്ടിയിടണമെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു.

whatsapp ''ബിജെപിക്കാര്‍ എസ്‌ഐആര്‍ പ്രചാരണത്തിന് വന്നാല്‍ അവരെ കെട്ടിയിടണം; അച്ഛന്റെയും മുത്തച്ഛന്റെയും ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ പറയണം''
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”അവരെ ഒരു മരത്തിലോ തൂണിലോ കെട്ടിയിടുക – പക്ഷേ ആക്രമിക്കരുത്, കാരണം നമ്മള്‍ സമാധാനത്തില്‍ വിശ്വസിക്കുന്നവരാണ്. എസ്‌ഐആറിനെക്കുറിച്ച് സംസാരിക്കണമെങ്കില്‍ ആദ്യം അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടുവരാന്‍ പറയുക. നിങ്ങളുടെ അച്ഛന്റെയും മുത്തച്ഛന്റെയും ജനന സര്‍ട്ടിഫിക്കറ്റുകളും മുത്തശ്ശിയുടെയും ജനന സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുവരാന്‍ അവരോട് ആവശ്യപ്പെടുക. അമിത് ഷായും മോദിയും ആവശ്യപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ – പ്രചാരണത്തിന് മുമ്പ് ആദ്യം അവര്‍ കാണിക്കട്ടെ”- അദ്ദേഹം പറഞ്ഞു.

ALSO READ: ഇനി ട്രൂകോളര്‍ വേണ്ട; നമ്പര്‍ സേവ് ചെയ്തില്ലെങ്കിലും മൊബൈലില്‍ വിളിക്കുന്നയാളുടെ പേര് കാണാം

”അമിത് ഷായുടെ അച്ഛന്റെ ജനന സര്‍ട്ടിഫിക്കറ്റ് കാണിക്കാമോ? മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ പിതാവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നോ എന്നും”- അഭിഷേക് പരിഹാസ രൂപേണ ചോദിച്ചു.

എന്‍ആര്‍സി ഭയന്ന് ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന 57 വയസ്സുള്ള പ്രദീപ് കാറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്ഐആര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രദീപ് കാറിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്.