18
Nov 2024
Sat
18 Nov 2024 Sat
Abudhabi big ticket

അബൂദബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാര്‍ക്കു സ്വര്‍ണ സമ്മാനം. (Abu Dhabi Big Ticket; Three Malayalis win a quarter kilo of gold) 79,000 ദിര്‍ഹം വിലവരുന്ന 24 കാരറ്റിന്റെ 250 ഗ്രാം സ്വര്‍ണം സമ്മാനമാണ് നേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റാസല്‍ഖൈമയില്‍ എന്‍ജിനീയറായ അജു മാമ്മന്‍ മാത്യു, ഇപ്പോള്‍ നാട്ടില്‍ കര്‍ഷകനായ മുന്‍ യുഎഇ പ്രവാസി രാജേഷ് കെ.വി.വാസു, ദുബായില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായ എം.വിഷ്ണു എന്നിവരാണ് ഭാഗ്യശാലികളായ മലയാളികള്‍.

യുഎഇയില്‍ ജോലി ചെയ്യുന്ന തമിഴ് നാട് സ്വദേശി മുത്തുക്കണ്ണന്‍ സെല്‍വം, ദുബൈ മീഡിയാ സിറ്റിയില്‍ ഐടി പ്രഫഷനലായ സന്ദീപ് പാട്ടീല്‍, കുവൈത്തില്‍ ജോലി ചെയ്യുന്ന ലോറന്‍സ് ചക്കപ്പന്‍ എന്നിവരാണ് മറ്റു ഇന്ത്യക്കാര്‍. ബുദൂര്‍ അല്‍ ഖാല്‍ദിയാണ് സമ്മാനം നേടിയ യുഎഇ സ്വദേശിനി.

ഉറ്റ സുഹൃത്തുമായി ചേര്‍ന്നാണ് അജു സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്. സമ്മാനം ഇദ്ദേഹവുമായി പങ്കിടും. നേരത്തെ 14 വര്‍ഷം യുഎഇയില്‍ ജോലി ചെയ്തിരുന്നയാളാണ് രാജേഷ്. പ്രവാസം മതിയാക്കി നാട്ടില്‍ കര്‍ഷകനായിട്ടും ഭാഗ്യപരീക്ഷണം തുടര്‍ന്നു. കഴിഞ്ഞ ആറ് വര്‍ഷമായി കൂട്ടുകാരോടൊപ്പം ഭാഗ്യ പരീക്ഷണം നടത്തുന്ന വിഷ്ണു ഇപ്രാവശ്യം സ്വന്തം പേരിലാണ് ടിക്കറ്റെടുത്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക