അബൂദബി: ഇറച്ചി അരയ്ക്കുന്ന യന്ത്രത്തില്‍ കുടുങ്ങി വലതുകൈ നഷ്ടപ്പെട്ട യുവാവിന് ഒന്നരലക്ഷം റിയാല്‍(33 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ അബൂദബി കോടതി വിധി. തൊഴിലാളിക്ക് സംഭവിച്ച നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അബൂദബി അപ്പീല്‍ കോടതിയാണ് തൊഴിലുടമയ്ക്ക നിര്‍ദേശം നല്‍കിയത്.
|
സ്ഥാപനം തങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ വരുത്തിയ വീഴ്ച മൂലമാണ് തൊഴിലിടത്തില്‍ അപകടം സംഭവിച്ചതെന്നും അതിനാല്‍ രണ്ടുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളി കോടതിയെ സമീപിച്ചത്.
അബൂദബി കോടതി തൊഴിലുടമയ്ക്ക് ഒരു ലക്ഷം ദിര്‍ഹം പിഴയും അത്ര തന്നെ തുക തൊഴിലാളിക്ക് നല്‍കാനും വിധിച്ചു. നഷ്ടപരിഹാരം വര്‍ധിപ്പിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് തൊഴിലാളി അപ്പീല്‍ കോടതിയെ സമീപിച്ചതോടെയാണ് നഷ്ടപരിഹാരം ഒരുലക്ഷത്തി അമ്പതിനായിരമായി കോടതി വര്‍ധിപ്പിച്ചുനല്‍കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





