കാലാവസ്ഥാ വ്യതിയാനം തടയാനായി അബുദാബിയില്‍ നാലര കോടി കണ്ടല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു
|
അബുദാബി: കാലാവസ്ഥ വ്യതിയാനം തടയുന്നതിനായി അബുദാബി എമിറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ നാലര കോടി കണ്ടല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള യുഎഇ നടപടികള്‍ക്ക് അനുസൃതമായി 2020 മുതലുള്ള കാലയളവില്‍ അബുദാബിയില്‍ 4.4 കോടിയിലേറെ കണ്ടല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചതായി ലക്ഷ്യം കൈവരിച്ചതായി അബുദാബി എന്‍വിറോണ്മെന്റ് ഏജന്‍സി (എ.ഇ.ഡി) അറിയിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മാത്രം 23 ദശലക്ഷം കണ്ടല്‍ മരങ്ങളാണ് അബുദാബിയില്‍ നട്ടുപിടിപ്പിച്ചത്. മുനിസിപ്പാലിറ്റി, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി എന്നിവരുമായി ചേര്‍ന്നാണ് എ.ഇ.ഡി രണ്ട് വര്‍ഷത്തിനിടയില്‍ 23 ദശലക്ഷം കണ്ടല്‍ മരങ്ങള്‍ പിടിപ്പിച്ചത്. യുഎഇ മിനിസ്ട്രി ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വിറോണ്മെന്റ് പ്രഖ്യാപിച്ച 2030ഓടെ രാജ്യവ്യാപകമായി 100 ദശലക്ഷം കണ്ടല്‍ച്ചെടികള്‍ വെച്ച് പിടിപ്പിക്കുന്നതിനുള്ള പദ്ധതി, അബുദാബി മാന്‍ഗ്രോവ് ഇനീഷിയേറ്റിവ് എന്നിവയുടെ ഭാഗമായാണിത്. കണ്ടല്‍ ചെടികള്‍ ഉള്‍പ്പെടുന്ന ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
Under the directives of Hamdan bin Zayed, 44 million mangrove trees have been planted in #AbuDhabi, with 23 million in the past two years by @EADTweets, @AbuDhabiDMT and @ADNOCGroup, and partners, as part of Abu Dhabi Mangrove Initiative, supporting UAE climate change efforts. pic.twitter.com/da6tM8yzqx
— مكتب أبوظبي الإعلامي (@ADMediaOffice) December 17, 2023
Abu Dhabi Environment Agency has completed 44 per cent of its programme to plant 100 million mangrove trees by the year 2030.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





